തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. തന്റെ പരാമർശം തരൂരിന് വിഷമം ഉണ്ടായെങ്കില്‍ അദ്ദേഹത്തിന്റെ നിലപാടുകളില്‍ ശക്തമായി വിയോജിച്ചു കൊണ്ട് ഖേദം പ്രകടിപ്പിക്കുന്നതായി കൊടിക്കുന്നിൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.നേതൃമാറ്റവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചതിനു പിന്നാലെയാണ് തരൂരിനെതിരെ കൊടിക്കുന്നില്‍ വിമര്‍ശനം ഉന്നയിച്ചത്.
പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ തരൂരിന്റെ അഭിപ്രായങ്ങളാണ് തന്റെ വിമര്‍ശനങ്ങളുടെ കാതൽ. പാര്‍ട്ടിഫോറങ്ങളില്‍ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും താനുള്‍പ്പെടയുള്ള സഹപ്രവര്‍ത്തകര്‍ക്ക് വിയോജിപ്പികള്‍ ഉണ്ട്. അത് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദമാണെന്നും കൊടിക്കുന്നില്‍ പറയുന്നു.