ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നേതൃത്വം നീക്കിയ പശ്ചാത്തലത്തിലാണ് സച്ചിന്‍ മാദ്ധ്യമങ്ങളെ കാണുന്നത്. ഇന്ന് രാവിലെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വിടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.
രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് സച്ചിനെ ഇന്നലെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നേതൃത്വം നീക്കിയത്. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സമവായ ചര്‍ച്ചകള്‍ നേതൃത്വം സംഘടിപ്പിച്ചിരുന്നു. ഇതില്‍ സച്ചിൻ പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയത്.
തുടർന്ന് സംഭവത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറാകാത്ത സച്ചിന്‍ ‘സത്യത്തെ ബുദ്ധിമുട്ടിക്കാന്‍ കഴിയും എന്നാല്‍ തോല്‍പ്പിക്കാന്‍ കഴിയില്ല’ എന്ന് ട്വിറ്ററില്‍ കുറിച്ചു. ഇതിന് ശേഷം രാത്രിയോടെയാണ് മാദ്ധ്യമങ്ങളെ കാണുന്ന കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി തഴഞ്ഞ സാഹചര്യത്തില്‍ സച്ചിൻ പാര്‍ട്ടിയില്‍ തുടരാൻ സാധ്യതയില്ല.