തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടർന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ഇടുക്കി ജില്ലയിൽ ഈ മാസം 31, സെപ്റ്റംബർ ഒന്ന് തീയതികളിലും കൊല്ലം ജില്ലയിൽ സെപ്റ്റംബർ രണ്ടിനുമാണ് ശക്തമായ മഴ- കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.