പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ; റോയി ഡാനിയേലിൻ്റെ മക്കളെ കേരളത്തിലെത്തിച്ചു

0
106

കൊച്ചി: ഡൽഹി വിമാനത്താവളം വഴി ആസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച
പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയലിൻ്റെ രണ്ട് മക്കളേയും കേരളത്തിലെത്തിച്ചു. ഫിനാൻസിലെ തട്ടിപ്പ് വിവരം പുറത്തായതിന് പിന്നാലെ സ്ഥാപനത്തിൻ്റെ ഉടമകളായ റോയി ഡാനിയലും ഭാര്യയും ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് റോയിയുടേയും കുടുംബത്തിൻ്റേയും പേരിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഡൽഹിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച രണ്ട് പേരേയും പൊലീസ് പത്തനംതിട്ടയിലേക്ക് കൊണ്ടു വരികയാണ്. അതേസമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പിനെക്കുറിച്ച് നികുതി വകുപ്പ് അന്വേഷണം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here