ഏവർക്കും ഇഷ്ടപെട്ട നടിയാണ് പ്രീതി സിന്റ. ഇപ്പോഴിതാ താരം തന്റെ അടുക്കളത്തോട്ടത്തിൽ നിന്നും നാരങ്ങ വിളവെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. അടുക്കളത്തോട്ടത്തെക്കുറിച്ച് തനിക്ക് അതിയായ അഭിമാനമുണ്ടെന്നും അതുകൊണ്ടാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്നും പ്രീതി പറയുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
“ക്ഷമിക്കണം സുഹൃത്തുക്കളെ! എന്റെ ചെറിയ അടുക്കളത്തോട്ടത്തെക്കുറിച്ച് അതിയായ അഭിമാനമുണ്ട്, അത് പുറത്തുകാണിക്കാതിരിക്കാൻ കഴിയുന്നില്ല. എന്തെങ്കിലും നട്ടുപിടിപ്പിക്കുന്നതും അത് വളരുന്നത് കാണുന്നതും അവിശ്വസനീയമായ ഒരു വികാരമാണ്. ഇത് സാധ്യമാക്കിയ അമ്മാ… നിങ്ങളൊരു റോക്ക്സ്റ്റാറാണ്,” വീഡിയോ പങ്കുവച്ച് കൊണ്ട് പ്രീതി സിന്റ കുറിച്ചു.