ന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി മ്യൂണിക്കിലെത്തിയത്. ബവേറിയൻ ബാൻഡിന്റെ അകമ്പടിയോടെയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വാഗതം ചെയ്തത്.
ജൂൺ 26, ജൂൺ 27 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ പരിസ്ഥിതി, ഊർജ്ജം, ഭക്ഷ്യ സുരക്ഷ, ആരോഗ്യം തുടങ്ങിയവ ചർച്ചയാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കും. ജർമ്മൻ പ്രധാനമന്ത്രിയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.