യുവജന സംഘടനകളിൽ നല്ലൊരു വിഭാഗവും കുടിയൻമാരാണെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ.

0
71

തിരുവനന്തപുരം: യുവജന സംഘടനകളിൽ നല്ലൊരു വിഭാഗവും കുടിയൻമാരാണെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. ചെറിയൊരു വിഭാഗമല്ല മറിച്ച് ഭൂരിഭാഗവും മദ്യപിക്കുന്നവരാണെന്നാണ് മന്ത്രി പറഞ്ഞത്. അത്തരക്കാർക്ക് എങ്ങനെയാണ് മദ്യവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ലഹരി വിരുദ്ധ ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമർശം.

പുതിയ തലമുറയെ ആത്മാർത്ഥയോടെ, ആത്മവഞ്ചനയില്ലാത്ത നിലയിൽ ബോധവത്കരണം നടത്താൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാർഥി- യുവജന സംഘടനകളെയാണ്.

ശ്രദ്ധിച്ച് നോക്കിയപ്പോൾ കാണാനായത് അവരിൽ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോൾ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താൻ കഴിയുമെന്നാണ് മന്ത്രി ചോദിച്ചത്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും യുവജനസംഘടനകളിലും വിദ്യാർഥി സംഘടനകളിലുമുള്ള മദ്യപിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. ആരേയും അടച്ചാക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയല്ല താനിത് പറയുന്നതെന്നും. ബോധവത്കരണം നടത്തേണ്ടവർ ആദ്യം സ്വയം ബോധവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here