തിരുവനന്തപുരത്ത് ബൈക്കിൽ ലോറി ഇടിച്ചുകയറി ആറുവയസുകാരൻ മരിച്ചു.

0
58

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വാഹന അപകടത്തിൽ ആറുവയസ്സുകാരന് ദാരുണ അന്ത്യം. രാവിലെ അപ്പൂപ്പനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ആരിഷാണ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചത്. ബൈക്കിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

അമ്മ രേഷ്മെക്കൊപ്പം ആരോണും ആരിഷും അപ്പൂപ്പൻ ഓടിച്ച ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പൂപ്പൻ സ്റ്റീഫനാണ് ബൈക്ക് ഓടിച്ചത്. നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷന് സമീപം അമിത വേഗത്തിൽ വന്ന ലോറി ബൈക്കിന്റെ പിന്നിലിടിച്ച് തെറിപ്പിച്ചു. ആരിഷ് ലോറിക്കടിയിൽപെട്ട് തൽക്ഷണം മരിച്ചു.

ലോറിയുടെ ടയർ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. തെറിച്ചുവീണ സഹോദരൻ ആരോണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്റ്റീഫനും രേഷ്മക്കും പരിക്കേറ്റു. അപകടത്തിനുശേഷം ലോറി ഡ്രൈവർ ഇറങ്ങിയോടി. തമിഴ്ന്നാട് മേൽപ്പുറം സ്വദേശി രാധാകൃഷ്ണനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലിസിനെ ഏൽപ്പിച്ചു.

തമിഴ്നട് രജിസ്ട്രേഷൻ ലോറിയാണ് അമതിവേഗത്തിലെത്തി ബൈക്കിന് പിന്നിലിടിച്ചത്. രാവിലെ ഒൻപതരയോടെയാണ് അപകടം. മൂത്തമകൻ ആരോണിനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പത്തനംതിട്ടയിലെ പൊലിസ് സ്റ്റേഷൻ സിവിൽ പൊലിസ് ഓഫീസർ ജിജിയാണ് ആരിഷിന്റെ അച്ഛൻ. നെയ്യാറ്റിൻകര പൊലിസ് അപകടമരണത്തിന് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here