കാലവർഷം ശക്തി പ്രാപിക്കുന്നു; ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയർന്നു

0
96

കോഴിക്കോട് :മഴ കനത്തതോടെ ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയർന്നു.ഇതിനെ തുടർന്ന് ചാലിപ്പുഴയുടെ സമീപത്തെ 31 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ചെറുപുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്.

അതേസമയം ചില പ്രദേശങ്ങളിൽ മഴ തുടരുന്നുണ്ടെങ്കിലും പല ഇടങ്ങളിലും മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയർന്നതോടെ സമീപ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ വെണ്ടേക്കുംപൊയിൽ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തേക്കുംതോട്ടം കോളനിയിലെ 7 കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

മാവൂരിൽ 2 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചിലർ ബന്ധു വീടുകളിലേക്കും മാറിയിട്ടുണ്ട്. കുറ്റ്യാടി, വാണിമേൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഈ പുഴകളുടെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. വിലങ്ങാട് പ്രദേശത്തും വെള്ളം കയറി.

LEAVE A REPLY

Please enter your comment!
Please enter your name here