ഫ്ലോറിഡ ​ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി

0
65

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ നിന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി (Ron DeSantis). ന്യൂഹാംപ്‌ഷെയർ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് പിന്മാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണയ്ക്കുമെന്ന് റോൺ ഡിസാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം. അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്ന് നേരത്തെ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും പിന്മാറിയിരുന്നു. ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പറഞ്ഞിരുന്നു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് പിന്നാലെയായിരുന്നു പിന്മാറ്റം.

2023 ഫെബ്രുവരിയിലാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് രാമസ്വാമി ഇറങ്ങിയത്. കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ നിലപാടുകളിലൂടെയും അമേരിക്ക ആദ്യം എന്ന സമീപനത്തിലൂടെയും റിപ്പബ്ളിക്കൻ വോട്ടർമാരുടെ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ വിവേക് രാമസ്വാമിക്ക് കഴിഞ്ഞിരുന്നു. ട്രംപിന്റെ പ്രചാരണ തന്ത്രങ്ങളായിരുന്നു വിവേകും പിന്തുടർന്നത്. എന്നിരുന്നാലും അയോവ കോക്കസിൽ നാലാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെടുകയായിരുന്നു.

മാസങ്ങൾ നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യഘട്ടമാണ് കഴിഞ്ഞ ദിവസം നടന്ന അയോവ കോക്കസസ്. ഫ്ളോറിഡ ഗവർണർ റോൺ ഡിസാൻ്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപ് മുന്നിലെത്തിയത്. വിവേക് രാമസ്വാമി നാലാമനായാണ് പൂർത്തിയാക്കിയത്. 7.7 ശതമാനം വോട്ടുകളാണ് വിവേക് നേടിയത്. മിന്നും വിജയത്തോടെ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി സ്ഥാനത്തേക്കുള്ള യോഗ്യത ഉറപ്പിച്ചിരിക്കുകയാണ് ട്രംപ്.53.3 ശതമാനം വോട്ടാണ് ട്രംപ് നേടിയത്. പ്രധാന എതിരാളികളായ റോൺ ഡിസാന്റിസിന് 20 ശതമാനം വോട്ടും നിക്കി ഹാലിക്ക് 18.2 ശതമാനം വോട്ടുമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here