പ്രാണ പ്രതിഷ്ഠാ ചടങ്ങിനൊരുങ്ങി അയോധ്യ

0
71

രാമക്ഷേത്ര പരിപാടിയുടെ തത്സമയ സംപ്രേക്ഷണം നാളെ രാവിലെ 7 മണിക്ക് ആരംഭിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സമർപ്പണ ചടങ്ങ് ഇന്ത്യാ ടുഡേ ടിവി തത്സമയം സംപ്രേക്ഷണം ചെയ്യും. അയോധ്യയിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾക്കായി നിങ്ങളുടെ ലാപ്ടോപ്പിലോ മൊബൈലിലോ IndiaToday.in ശ്രദ്ധിക്കുക.

ഉപയോക്താക്കൾക്ക് തത്സമയം വിവരങ്ങൾ ലഭ്യമാക്കാൻ വിവിധ ഭാഷകളിൽ തത്സമയ ബ്ലോഗും ഉണ്ടാകും. ഇന്ത്യ ടുഡേ വാട്ട്സ്ആപ്പ് ചാനൽ വഴി നിങ്ങളുടെ മൊബൈലിൽ തത്സമയ അപ്ഡേറ്റുകൾ ലഭിക്കാനും വഴിയുണ്ട്. ഇതുകൂടാതെ ചടങ്ങുകൾ മുഴുവൻ ഡിഡി ന്യൂസിലും ദൂരദർശന്റെ ഡിഡി നാഷണൽ ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

കർണാടകയിലെ മൈസൂർ സ്വദേശിയായ ശിൽപി അരുൺ യോഗിരാജാണ് രാമക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ഷാലിഗ്രാം ശില കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ് ഷാലിഗ്രാമം പാറ. ഇത് ജല പ്രതിരോധശേഷിയുള്ളതാണ്.ചന്ദനം അടക്കമുള്ളവ പുരട്ടുന്നത് വിഗ്രഹത്തിന്റെ ശോഭയെ ബാധിക്കില്ല. ഇത് കറുത്ത നിറമുള്ള കല്ലാണ്.

പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും ശാലിഗ്രാം കല്ല് വിഷ്ണുവിന്റെ രൂപമായും ശ്രീരാമനെ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായും കണക്കാക്കുന്നു. 51 ഇഞ്ച് ആണ് ഉയരം. ഏകദേശം 200 കിലോഗ്രാം ആണ് ഭാരം.രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഡൽഹിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്. ഡ്രോൺ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്.

സംഘർഷ സാധ്യതയുളള മേഖലകളിൽ ഫ്ലാഗ് മാർച്ചും നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിലും, മാർക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ഡൽഹി പോലീസ് അറിയിച്ചു. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന്റെ ‘ചരിത്ര നിമിഷം’ ഇന്ത്യൻ പൈതൃകത്തേയും സംസ്‌കാരത്തേയും സമ്പന്നമാക്കുമെന്നും രാജ്യത്തിന്റെ വികസന യാത്രയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

LEAVE A REPLY

Please enter your comment!
Please enter your name here