ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ രോഹിത് ശർമ ആദ്യ പത്തിൽ.

0
74

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയതാണ് ഇന്ത്യൻ ക്യാപ്റ്റനു തുണയായത്. 751 റേറ്റിംഗുള്ള രോഹിത് ശർമ 10ആം സ്ഥാനത്താണ്. ബാറ്റർമാരിൽ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് രോഹിത്. മുൻ ക്യാപ്റ്റൻ വിരാട് കോലി 14ആം സ്ഥാനം നിലനിർത്തി.

മത്സരത്തിൽ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് അരങ്ങേറ്റത്തിൽ തന്നെ 171 റൺസ് അടിച്ച യുവതാരം യശ്വസി ജയ്‌സ്വാൾ ആദ്യ നൂറിൽ ഇടംപിടിച്ചു. താരം 73ആം സ്ഥാനത്താണ്. കഴിഞ്ഞ ഒരു വർഷമായി ആദ്യ പത്തിലുണ്ടായിരുന്ന ഋഷഭ് പന്ത് 11 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാഹനാപകടത്തിൽ പരുക്കേറ്റ താരം മാസങ്ങളായി ക്രിക്കറ്റ് കളിച്ചിട്ടില്ല.

ബൗളർമാരിൽ രവീന്ദ്ര ജഡേജ 10ആം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തെത്തി. വിൻഡീസിനെതിരെ അഞ്ച് വിക്കറ്റ് നേടിയതാണ് ജഡേജയ്ക്ക് നേട്ടമായത്. അശ്വിൻ ഒന്നാമതുണ്ട്. ഓൾറൗണ്ടർമാരിൽ ജഡേജ ഒന്നാമതും അശ്വിൻ രണ്ടാമതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here