അന്ത്യം കോവൂരിലെ അപ്പാർട്ട്മെൻ്റിൽ വച്ചായിരുന്നു. 91 വയസായിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻസിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയിൽ നടക്കും.സിറിയക് ജോൺ കുടിയേറ്റ മേഖലയിൽ നിന്നുള്ള നേതാവെന്ന നിലയിൽ പ്രിയങ്കരനായിരുന്നു.
കോൺഗ്രസിലും കോൺഗ്രസ് എസിലും എൻസിപിയിലും പ്രവർത്തിച്ച സിറിയക് ജോൺ 2007 ൽ വീണ്ടും കോൺഗ്രസിൽ തിരികെയെത്തുകയായിരുന്നു. 1982-83 ൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നഅദ്ദേഹം 1970 ൽ ആദ്യമായി കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച ശേഷം പിന്നീട് തുടർച്ചയായി നാല് തവണ നിയമസഭയിലെത്തിയിരുന്നു.
മൂന്ന് തവണ തിരുവമ്പാടിയിൽ നിന്നും ഒരു തവണ കൽപ്പറ്റയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. അതുപോലെ തുടർച്ചയായി നാല് തവണ സിറിയക് ജോൺ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയുമുണ്ടായി.