ഭാരം കുറയ്ക്കണോ …?

0
106

ചിട്ടയില്ലാത്ത ആഹാരക്രമങ്ങളും അലസമായ ജീവിതശൈലിയുമാണ് പലപ്പോഴും അനാവശ്യമായി ഭാരം വര്‍ധിപ്പിക്കാറുള്ളത്. ദിവസത്തിന്‍റെ പല സമയങ്ങളിലായി എന്ത് കഴിക്കുന്നു എന്ന കാര്യം കൃത്യമായി ആസൂത്രണം ചെയ്തു കഴിഞ്ഞാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ പരിഹരിക്കാം. അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന തരം ചില പ്രഭാത ഭക്ഷണവിഭവങ്ങള്‍ നമുക്ക് പരിചയപ്പെടാം.

ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കണം. പ്രഭാതഭക്ഷണത്തില്‍ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകണം . പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കുന്നു എന്നത് ദിവസം മുഴുവന്‍ ഒരാളുടെ വിശപ്പ് നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.  വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കാനും പിന്നീടുള്ള സമയങ്ങളില്‍ വലിച്ചു വാരി തിന്നാതിരിക്കാനും രാവിലത്തെ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണം സഹായിക്കും.

വിശപ്പ് വര്‍ധിപ്പിക്കുന്ന ഹോര്‍മോണായ ഗ്രെലിനെയും നിയന്ത്രിച്ചു നിര്‍ത്താന്‍ പ്രോട്ടീന് സാധിക്കുന്നു. പ്രോട്ടീന്‍ തോത് 15 ല്‍ നിന്ന് 30 ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ പ്രതിദിന കാലറി 441 വച്ച് കുറഞ്ഞതായി സ്ത്രീകളില്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ദിവസത്തിന്‍റെ ആകെ കാലറിയുടെ 25 ശതമാനവും പ്രോട്ടീന്‍ ഭക്ഷണത്തില്‍ നിന്നാക്കുന്നത് രാത്രിയിലെ സ്നാക്സ് തീറ്റയും ഭക്ഷണത്തോടുള്ള അത്യാസക്തിയും 60 ശതമാനം കുറയ്ക്കുമെന്ന് മറ്റൊരു ഗവേഷണവും തെളിയിക്കുന്നു. അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന തരം ചില പ്രഭാത ഭക്ഷണവിഭവങ്ങള്‍ നമുക്ക് പരിചയപ്പെടാം…

ബദാം, നിലക്കടല, അല്ലെങ്കിൽ വാൽനട്ട് പോലുള്ളവ കൊണ്ട് ഉണ്ടാക്കുന്ന രുചികരവും ക്രീമിയും പോഷകഗുണമുള്ള ഒന്നാണ് നട് ബട്ടർ. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താനുള്ള മികച്ച മാർഗമാണിത്.

മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനും 70 കലോറിയുമുണ്ട്. മുട്ടയിൽ പ്രോട്ടീനും ഇരുമ്പും കൂടുതലാണ്. പ്രഭാത ഭക്ഷണത്തിനൊപ്പം മുട്ട പുഴുങ്ങിയതോ അല്ലെങ്കിൽ മുട്ട ചേർത്തുളള വിഭവങ്ങളോ കഴിക്കാം.

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രഭാതഭക്ഷണത്തിൽ തൈര് ചേർക്കുന്നത് നല്ലതാണ്. തൈരിലെ പോഷകങ്ങൾ ദിവസം മുഴുവൻ നിങ്ങളെ ഊർജസ്വലരാക്കും. മാത്രമല്ല ദഹനത്തെ സഹായിക്കും. തൈരിൽ കാത്സ്യവും പ്രോബയോട്ടിക്സും ധാരാളം അടങ്ങിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ വിത്തുകളിൽ ഒന്നാണ് ചിയ വിത്തുകൾ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, കാൽസ്യം, മറ്റു പോഷകങ്ങൾ എന്നിവ ശരീരത്തെ വിഷവസ്തുക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നു.

വാഴപ്പഴം ഫൈബറും മറ്റ് പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വാഴപ്പഴം കഴിക്കുന്നത് നിങ്ങളെ ഊർജസ്വലരാക്കും. പ്രഭാതഭക്ഷണത്തിൽ വാഴപ്പഴം ഉൾപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. പ്രഭാതഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് ഊർജം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here