കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗാ യാത്രയ്ക്ക് തുടക്കമായി

0
61

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരി വിവേകാനന്ദ പാറയിൽ
75 അടി നീളമുള്ള ദേശീയ പതാക 75 സേനാംഗങ്ങൾ ചേർന്ന് പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗ യാത്രയ്ക്ക് തുടക്കമായി. പാങ്ങോട് സൈനിക കേന്ദ്ര മേധാവി കന്യാകുമാരിയിൽ ഫ്ളാഗ് ഓഫ് ചെയ്ത തിരംഗാ യാത്രയിൽ
75 സേനാംഗങ്ങൾ ദേശീയ പതകയുമായി 75 കിലോമീറ്റർ പിന്നിട്ട് ആഗസ്റ്റ് 14-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കുളച്ചൽ യുദ്ധസ്മാരകത്തിലും ദേശീയ പതാക ഉയർത്തും.

LEAVE A REPLY

Please enter your comment!
Please enter your name here