ചരിത്രത്തിലാദ്യമായി മഹാകോടീശ്വരന്മാരുടെ പട്ടികയിൽ ഏഷ്യയിൽ ഒന്നാമതെത്തി മുംബൈ നഗരം.

0
72

ചരിത്രത്തിലാദ്യമായി മഹാകോടീശ്വരന്മാരുടെ പട്ടികയിൽ ഏഷ്യയിൽ ഒന്നാമതെത്തി മുംബൈ നഗരം. ചൈനയിലെ ബീജിങ് നഗരത്തെയും മറികടന്നാണ് ഈ നേട്ടം. ബീജിങ്ങിൽ 91 മഹാകോടീശ്വരന്മാരാണ് (billionaires) ഉള്ളത്. അതെസമയം മുംബൈയിൽ 92 മഹാകോടീശ്വരന്മാരുണ്ട്. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച, വിഖ്യാതമായ ഹുറുൻ റിസർച്ച് ഗ്ലോബൽ റിച്ച് ലിസ്റ്റിലാണ്  ഈ വിവരങ്ങളുള്ളത്.ചൈനീസ് നഗരം ഇന്ത്യൻ നഗരത്തെക്കാൾ പിന്നിലാണെങ്ങിലും മഹാകോടീശ്വരന്മാരുടെ പട്ടികയിൽ ഏഷ്യയിൽ ഏറ്റവും മുമ്പിൽ ചൈനയാണുള്ളത്.

ഇന്ത്യയെ അപേക്ഷിച്ച് മൂന്നിരട്ടിയോളം മഹാകോടീശ്വരന്മാർ ചൈനയിലുണ്ട്. ഇന്ത്യയിൽ 271 മഹാകോടീശ്വരന്മാരാണ് ഉള്ളതെങ്കിൽ ചൈനയിൽ 814 മഹാകോടീശ്വരന്മാരുണ്ട്.ഏറ്റവും കൂടുതൽ മഹാകോടീശ്വരന്മാരുള്ള നഗരങ്ങളുടെ പട്ടികയിൽ ലോകത്തിൽ ഏറ്റവും മുമ്പിൽ എത്തിയിരിക്കുന്നത് ന്യൂയോർക്കാണ്. ഇവിടെ 119 മഹാകോടീശ്വരന്മാരുണ്ട്. രണ്ടാമതെത്തിയത് ലണ്ടൻ. ഈ നഗരത്തിൽ 97 മഹാകോടീശ്വരന്മാരാണുള്ളത്. 92 മഹാകോടീശ്വരന്മാരുമായി മുന്നാംസ്ഥാനത്ത് മുംബൈ നഗരവും നാലാംസ്ഥാനത്ത് ചൈനയുടെ ബീജിങ് നഗരവും വരുന്നു.ഇതിനു പിന്നാലെ വരുന്ന നഗരങ്ങളെല്ലാം ചൈനീസ് നഗരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.

87 ബില്യണയർമാരുമായി ഷാങ്ഹായ് നഗരമാണ് അഞ്ചാംസ്ഥാനത്തെത്തിയിരിക്കുന്നത്. ആറാമത് വരുന്നത് 84 മഹാകോടീശ്വരന്മാരുള്ള ഷെൻചെൻ നഗരമാണ്. ഏഴാംസ്ഥാനത്ത് 65 മഹാകോടീശ്വരന്മാരുള്ള ഹോങ്കോങ് വരുന്നു.ഇന്ത്യയിൽ മഹാകോടീശ്വരന്മാരുടെ എണ്ണം കൂടി വരികയാണെന്ന് കണക്കുകൾ കാണിക്കുന്നു. മുംബൈ നഗരത്തിന്റെ മൊത്തം ബില്യണയർ സമ്പത്ത് 445 ബില്യൺ കോടി ഡോളറാണ്. ഇത് കഴിഞ്ഞവർഷത്തേതിനെ അപേക്ഷിച്ച് 47 ശതമാനത്തിന്റെ വർദ്ധനയാണ്.

എന്നാൽ ബീജിങ് നഗരത്തിൽ ബില്യണയർ സമ്പത്ത് കുറയുകയാണ് ചെയ്തത്. ആകെ 265 ബില്യൺ കോടി ഡോളർ ആണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം കുറഞ്ഞു.ലോക മഹാകോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനി പത്താംസ്ഥാനത്തു തന്നെ തുടരുകയാണ്. ഗൗതം അദാനി പതിനഞ്ചാം റാങ്കിൽ നിൽക്കുന്നു.ലോകത്താകമാനം മഹാകോടീശ്വരന്മാരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. നടപ്പുവര്‍ഷം 3,279 മഹാകോടീശ്വരന്മാരാണ് ഉള്ളത്. കഴിഞ്ഞവർഷം ഇത് 3,112 പേരായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന പദവി എലൺ മസ്ക് നിലനിർത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here