ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് ഇന്‍ഫ്രാസ്ക്ട്രച്ചറില്‍ ഓപ്പറേഷന്‍സ് മാനേജരായി ജോലി ചെയ്തതു വരികയായിരുന്ന സ്വപ്ന.സ്വര്‍ണ്ണ കടത്തിനോട് അനുബന്ധിച്ച് പ്രധാന പ്രതിപട്ടികയില്‍ സ്വപ്നയുടെ പേര് ഉയര്‍ന്ന വരികയും. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സംശയത്തിന്‍റെ നിഴലില്‍ ആകുകയും ചെയ്തതോടെയാണ് സ്വപ്നയെ ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ടത്. വിവാദം നടന്ന ഉടന്‍ തന്നെ മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഇഷ്ടു ഉദ്യോഗസ്ഥനുമായ ഐ.ടി സെക്രട്ടറി ശിവശങ്കരനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഒരു വര്‍ഷം അവധിയില്‍ പ്രവേശിച്ചു.
.യു.എ.യി കോണ്‍സുലേറ്റിലേക്ക് വന്ന ബാഗേജില്‍ നിന്നും 30 കിലോ സ്വര്‍ണ്ണം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വിവാദ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. വിവാദ നായിക സ്വപ്നക്ക് മുഖ്യമന്ത്രിയുമായും സ്പീക്കറുമായുള്ള വഴി വിട്ട ബന്ധങ്ങളാണ് പ്രതിപക്ഷം ഇപ്പോള്‍ ആയുധമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പൊതുനിരത്തില്‍ ഇറങ്ങി കഴിഞ്ഞതും പിണറായി വിജയന് തലവേദന ആയിരിക്കുകയാണ്. സരിതാ വിഷയത്തിനോട് താരതമ്യപ്പെടുത്തിയാണ് ബി.ജെ.പി ഇപ്പോള്‍ ഈ സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള ആയുധം ആക്കി മാറ്റിയിരിക്കുന്നത്.