പത്തനം തിട്ട ജില്ലയില്‍ എരിയാ കമ്മറ്റി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ സി.പി.എം ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ സമിതി ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. പത്തനം തിട്ടയില്‍ തുടര്‍ച്ചയായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ജനപങ്കാളിത്തമുള്ള പൊതു പരിപാടികളില്‍ പങ്കെടുത്ത ഇവരുടെ സന്പര്‍ക്ക പട്ടികയുണ്ടാക്കുന്നതാണ് പ്രധാന വെല്ലുവിളി.
കഴിഞ്ഞ ദിവസം എം.എസ്.എഫ്. നേതാവിന് രോഗം ബാധിച്ചതിന് പിന്നാലെയാണ് ഇന്നലെ സി.പി.എം ഏരിയാകമ്മറ്റി അംഗത്തിനും രോഗം സ്ഥിരീകരിച്ചത്. പൊതു പ്രവര്‍ക്കര്‍ക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നത് ജില്ലാ ഭരണകൂടത്തെ വലച്ചിരിക്കുകയാണ്. സി.പി.എം നേതാവിന്‍റെ സന്പര്‍ക്ക പട്ടികയും വിപുലമാണ്. കഴിഞ്ഞ ആഴ്ച പത്തനം തിട്ടയില്‍ നടന്ന പാര്‍ട്ടി ഫ്രാക്ഷന്‍ മീറ്റിംഗില്‍ ഇയാള്‍ പങ്കെടുത്തു. ഈ യോഗത്തില്‍ രണ്ട് ജില്ലാ കമ്മറ്റി അംഗങ്ങളും സാന്നിദ്ധ്യത്തിലുണ്ടായിരുന്നു.