ഇന്ദ്രജിത്, സുരാജ് വെഞ്ഞാറമൂട്, അതിഥി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് എം. പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് പത്താം വളവ്. ചിത്രം മികച്ച പ്രതികരണം നേടിക്കൊണ്ട തന്നെ പ്രദര്‍ശനം തുടരുകയാണ്.
നടി അതിഥി രവിയുടെ പ്രകടനമാണ് ചിത്രത്തില്‍ മികച്ച അഭിപ്രായം നേടുന്ന ഒരു കാര്യം. ഇതുവരെ ചെയ്ത റോളുകളില്‍ നിന്നും വളരെ വ്യത്യസ്തമായി ശക്തമായ ഒരു അമ്മ വേഷത്തിലാണ് പത്താം വളവില്‍ അതിഥി പ്രത്യക്ഷപ്പെടുന്നത്.
സീത എന്ന തന്റെ കഥാപാത്രത്തെ അതിന്റെ എല്ലാ ഇമോഷണല്‍ ഡെപ്‌ത്തോട് കൂടിത്തന്നെ അതിഥി അവതരിപ്പിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമായ സോളമന്റെ ഭാര്യയാണ് സീത.
അമ്മ റോളിലെ തന്റെ പ്രകടനം മികച്ചതാക്കിയ അതിഥി ഇമോഷണല്‍ സീനുകളിലും മകള്‍ മരിക്കുമ്പോഴുള്ള രംഗങ്ങളിലുമെല്ലാം അഭിനയം കൊണ്ട് മികച്ച് നില്‍ക്കുന്നതായാണ് പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണം.