അതിഭീകരം അപകടത്തിന് മുമ്പും ശേഷവും! തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

0
48

കസാക്കിസ്ഥാനിലെ അക്റ്റൗവിൽ 38 പേരുടെ മരണത്തിനിടയാക്കിയ അസർബൈജാൻ എയർലൈൻസ് വിമാനത്തിൻ്റെ അവസാന വീഡിയോകൾ പുറത്ത്. വിമാനത്തിലെ ഒരു യാത്രക്കാരൻ ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെയാണ് പുറത്തുവന്നത്.

വിമാനം കുത്തനെ താഴേക്ക് പതിക്കുമ്പോൾ വീഡിയോ ഷൂട്ട് ചെയ്ത ഒരാൾ ക്യാബിനുള്ളിൽ ‘അല്ലാഹു അക്ബർ’ (ദൈവം മഹാനാണ്) എന്ന് പറയുന്നത് കേൾക്കാം.

വീഡിയോയിൽ, മഞ്ഞ ഓക്സിജൻ മാസ്കുകൾ സീറ്റുകളിൽ തൂങ്ങിക്കിടക്കുന്നതായി കാണപ്പെടുന്നു. പരിഭ്രാന്തരായ യാത്രക്കാർ പ്രാർത്ഥിക്കുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ‘സീറ്റ്ബെൽറ്റ് ധരിക്കുക’ എന്ന ശബ്ദവും പശ്ചാത്തലത്തിൽ കേൾക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here