പൂര നഗരി ഉണർന്നു …. നിറവോടെ IFSE സ്‌റ്റാളിന് തുടക്കം.

0
110

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പൂരം എക്സിബിഷൻ 2022 ലെ IFSE യുടെ സ്റ്റാൾ പ്രവർത്തനമാരംഭിച്ചു. പൂരം നഗരിയും ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന   എക്സിബിഷൻ ഹാളിലാണ് സ്റ്റാൾ പ്രവർത്തന മാരംഭിച്ചത്.      നാഷണൽ      കോർഡിനേറ്റർ      ഡോക്ടർ ഗണേഷ്, സ്റ്റാളിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. സ്‌റ്റേറ്റ്    മീഡിയ സെൽ ചെയർമാൻ മഹേഷ് ഇട്ടിരാം കണ്ടത്ത് , സ്റ്റേറ്റ് മീഡിയ സെൽ കോർഡിനേറ്റർ രാജീവ് പുത്തൻ വീട്ടിൽ , നാഷണൽ എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ ബബിത ടീച്ചർ, കോഴിക്കോട് താലൂക്ക് കോർഡിനേറ്റർ പി കെ ഷാജി പ്രൊജക്ട് മാനേജർ വിമൽ വിജയൻ എന്നിവർ സന്നിഹിതരായിരുന്നു.

ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പൂര പ്രദർശന നഗരിയിൽ ഹെർബൽ ഹെറിറ്റേജ് ഹബ് സ്റ്റാളാണ് IFSE സജ്ജമാക്കിയിരിക്കുന്നത്. തേനും തേനിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ , വിവിധ തരം ചായപ്പൊടികൾ, ശുദ്ധമായ കാപ്പിപ്പൊടികൾ, അഗോ ഉൽപ്പന്നങ്ങൾ, വിവിധ തരം ക്ളീനിങ്ങ് സൊല്യൂഷനുകൾ, ദശന പ്രിയ ദന്ത ചൂർണ്ണം, IFSE സുഗന്ധ ചൂർണ്ണം, വിവിധ തരം അരികൾ, ഹോമയാഗ ദ്രവ്യങ്ങൾ, മറ്റ് ആരോഗ്യദായക ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ഒരു ശേഖരം തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

കൂടാതെ ഉപഭോക്താക്കൾക്ക് IFSE യുടെ Ideal family Industry registration ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജൈവ മാലിന്യ സംസ്ക്കരണ രംഗത്ത് കേരളത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞ        IFSE യുടെ ഈ ഹെർബൽ ഹെറിറ്റേജ് ഹബ് ഒരു മാതൃകാ കുടുംബത്തിലേക്ക് ആവശ്യമായ അപൂർവ്വ ദ്രവ്യങ്ങളുടെ കലവറ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here