ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

0
76

ആന പ്രേമികളുടെ പ്രിയതാരം ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാലക്കാട് മംഗലാകുന്ന് ആനതറവാട്ടിലെ കൊമ്പനായ അയ്യപ്പന് കേരളത്തിലുടനീളം നിരവധി ആരാധകരുണ്ട്, പാദരോഗത്തെ തുടര്‍ന്ന് അവശനായ അയ്യപ്പന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീറ്റയും വെള്ളവും എടുത്തിരുന്നില്ല.

തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ചരിയുകയായിരുന്നു. തൃശൂര്‍പൂരം, ആറാട്ടുപുഴ പൂരം, ഇത്തിത്താനം ഗജമേള, ആനയടി പൂരം തുടങ്ങിയ പ്രധാന ഉത്സവങ്ങളിലെല്ലാം അറിയപ്പെടുന്ന തിടമ്പാനയായിരുന്നു അയ്യപ്പന്‍.

മംഗലാംകുന്ന് കര്‍ണന്‍റെ വിയോഗത്തിന് പിന്നാലെ അയ്യപ്പനും വിടവാങ്ങിയത് ആനപ്രേമികളെ ദുഃഖത്തിലാഴ്ത്തി. ഗജരാജവൈഢൂര്യം എന്ന പട്ടവും കൊമ്പന് ആനപ്രേമികള്‍ നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here