ഡൽഹിയിൽ കനത്ത സുരക്ഷ

0
82

ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി. ആം ആദ്മി പാർട്ടി (എഎപി) ചൊവ്വാഴ്ച ഡൽഹിയിലെ അതീവ സുരക്ഷാ ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയും. ഈ സഹാചര്യത്തിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു.

പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രധാന റൂട്ടുകളിലെ നിയന്ത്രണങ്ങളെയും വഴിതിരിച്ചുവിടലിനെയും കുറിച്ച് ഡൽഹി ട്രാഫിക് പോലീസ് ഒരു ഉപദേശം പുറപ്പെടുവിച്ചു, തുഗ്ലക് റോഡ്, സഫ്ദർജംഗ് റോഡ്, കെമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ എവിടെയും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്നും അറിയിച്ചു.

ആം ആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും രാവിലെ 10 മണിക്ക് രാജ്യതലസ്ഥാനത്തെ പട്ടേൽ ചൗക്ക് ഏരിയയിൽ ഒത്തുചേരും. പട്ടേൽ ചൗക്കിൽ നിന്ന് തുഗ്ലക്ക് റോഡ് വഴി അതീവ സുരക്ഷയുള്ള ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. എന്നാൽ പാർട്ടിക്ക് അത്തരത്തിലുള്ള ഒരു പ്രതിഷേധവും നടത്താൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here