തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു.വ്യാഴാഴ്ച രാത്രിയാണ് ചോദ്യം ചെയ്യൽ നടന്നത്. വരുമാനവുമായി ബന്ധപ്പെട്ട് ശിവശങ്കർ നൽകിയ മൊഴിയിൽ വ്യക്തത ലഭിക്കുന്നതിനായാണ് ചോദ്യം ചെയ്തത്.