പ്രശസ്ത യൂട്യൂബറും ഹാസ്യതാരവുമായ ദേവ് രാജ് പട്ടേല്‍(22) ബൈക്ക് അപകടത്തില്‍ മരിച്ചു.കഴിഞ്ഞദിവസം ഛത്തീസ്ഗഡിലെ തെലിബന്ധയ്ക്ക് സമീപം അഗര്‍സന്‍ ധാമില്‍ വെച്ചാണ് അപകടമുണ്ടായത്.
ന്യൂ റായ്പൂരില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്.രാകേഷ് മന്‍ഹര്‍ എന്ന സുഹൃത്തും ദേവ് രാജിനൊപ്പമുണ്ടായിരുന്നു. ദേവ് രാജ് സഞ്ചരിച്ച ബൈക്ക് ട്രക്കുമായി ഇടിക്കുകയായിരുന്നു.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു.ദേവ് രാജ് ട്രക്കിന്റെ പിന്‍ ചക്രത്തിനടിയിലേക്കാണ് വീണത്.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവ് രാജ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.ട്രക്ക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
2020 മുതല്‍ യൂട്യൂബില്‍ സജീവമാണ് ദേവ് രാജ്. താരത്തിന് യൂട്യൂബില്‍ നാല് ലക്ഷത്തോളം സസ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 60,000 ഫോളോവേഴ്‌സും ഉണ്ട്.