മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍;

0
48

കൊല്ലം:  മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിൻ ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തിനും കായംകുളത്തിനും ഇടയിൽ വച്ചാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ ഏറെ നേരം മലബാർ എക്സ്പ്രസ്സ് കൊല്ലത്ത് നിർത്തിയിട്ടു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അജ്ഞാതനെ അംഗപരിമിതരുടെ കോച്ചിന് ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലബാർ എക്സ്പ്രസ്സ് ട്രെയിൻ കൊല്ലം സ്റ്റേഷനിൽ നിർത്തിയിരുന്നു.

ഈ സമയത്ത് ട്രെയിനിലെ ഒരു യാത്രക്കാരൻ കോച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അജ്ഞാതനെ കണ്ടത്. സംഭവത്തിന് പിന്നാലെ റെയിൽവേ റെയില്‍വേ ഗാര്‍ഡിനെയും പൊലീസിനെയും വിവരം അറിയിച്ചു. കുറച്ചു സമയങ്ങൾക്ക് മുൻപാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കോച്ചിനുളളിലെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here