പൊക്‌റോവ്‌സ്‌ക്: പോളണ്ടിനും ബൾഗേറിയയ്ക്കുമുള്ള വാതക വിതരണം റഷ്യ നിർത്തിവെച്ചു. യുക്രൈന് ആയുധങ്ങളുൾപ്പെടെ സഹായങ്ങൾ നൽകാൻ യു.എസിന്റെ നേതൃത്വത്തിൽ പടിഞ്ഞാറൻ രാഷ്ട്രങ്ങൾ തീരുമാനിച്ചതിനുപിന്നാലെയാണ് നീക്കം. ഇതോടെ യൂറോപ്പിലാകെ വാതകവില കുതിച്ചുയർന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ മൊത്തം വാതക ഇറക്കുമതിയിൽ നാല്പതു ശതമാനത്തിലേറെയും റഷ്യയിൽനിന്നാണ്. റഷ്യ പേടിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് യൂറോപ്യൻ നേതാക്കൾ പ്രതികരിച്ചു.
പോളണ്ടും ബൾഗേറിയയും റഷ്യൻ റൂബിളിൽ ഇടപാട് നടത്താത്തതുകൊണ്ട് വാതകവിതരണം നിർത്തിവെച്ചുവെന്നാണ് വാതക ഉത്പാദകരായ ഗാസ്‌പ്രോമിന്റെ വിശദീകരണം.റഷ്യയോട് വിരോധമുള്ള രാജ്യങ്ങളുമായി റൂബിൾ വിനിമയം മതിയെന്ന് പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനൊരുക്കമല്ലെങ്കിൽ കൂടുതൽ .യൂറോപ്യൻ രാജ്യങ്ങൾ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് റഷ്യ നൽകുന്ന സൂചന. എന്നാൽ നിബന്ധന അംഗീകരിക്കാൻ പോളണ്ടും ബൾഗേറിയയും ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളൊന്..തയാറായിട്ടില്ല.
റഷ്യൻ വാതകത്തിന്റെ കുറവ് ഇരുരാജ്യങ്ങളെയും പെട്ടെന്ന് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.വർഷങ്ങളായി ഈ രാജ്യങ്ങൾ സമാന്തര സ്രോതസ്സുകൾ തേടിക്കൊണ്ടിരിക്കുകയാണ്.വേനൽക്കാലം വരുന്നതിനാൽ വീടുകളിൽ വാതക ഉപയോഗം കുറയുന്ന സമയമാണിത്.