ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ എടവനക്കാട് കൃഷിഭവനില്‍ കര്‍ഷകചന്ത സംഘടിപ്പിച്ചു.

0
63

ര്‍ഷകരുടെ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്പന നടത്താനായി എടവനക്കാട് കൃഷിഭവനില്‍ കര്‍ഷക ചന്ത സംഘടിപ്പിച്ചു.പറവൂര്‍,വൈപ്പിൻ ബ്ലോക്കുകളിലെ 11 കൃഷിഭവനിലെ 110 കര്‍ഷകര്‍ ജൈവതീരം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് കര്‍ഷക ചന്ത ഒരുക്കിയത്.എടവനക്കാട് കൃഷിഭവനില്‍ രാവിലെ ആരംഭിച്ച കര്‍ഷക ചന്തയ്ക്ക് നല്ല രീതിയിലുള്ള സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്.

കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന കാര്‍ഷിക ഉത്‌പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമാണ് കര്‍ഷക ചന്ത വഴി വില്പന നടത്തുന്നത്.പൊക്കാളി അരി,അവല്‍,ഉണക്കച്ചെമ്മീൻ, പച്ചക്കറി,മഞ്ഞള്‍പൊടി, കുടംപുളി,മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഫുഡ് പ്രോഡക്റ്റ്സ് എന്നിവ മികച്ച ഗുണനിലവരത്തോടെ കര്‍ഷക ചന്ത വഴി വിപണനം നടത്തി. ഇനിമുതല്‍ എല്ലാ വ്യാഴാഴ്ചയും കര്‍ഷകചന്ത സജീവമാക്കാൻ ജൈവതീരം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷൻ (എഫ്.പി.ഒ) തീരുമാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here