ഇടവിള – കരനെല്‍കൃഷി നടീല്‍ ഉത്സവം സംഘടിപ്പിച്ചു.

0
109

നൊച്ചാട് ഗ്രാമപഞ്ചായത്തും നൊച്ചാട് കൃഷിഭവനും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് ഇടവിള – കരനെല്‍കൃഷി നടീല്‍ ഉത്സവം സംഘടിപ്പിച്ചു.

പദ്ധതി നടത്തിപ്പിനായി 10 ലക്ഷം രൂപ വകയിരുത്തി 70 ഏക്കറില്‍ മഞ്ഞള്‍, ഇഞ്ചി, ചേന, കാച്ചില്‍, നൊച്ചി ചേമ്ബ്, കര നെല്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്.

നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ചെട്ട്യാംകണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുമേഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷൻ, തൊഴിലുറപ്പ് വിഭാഗം ഓവര്‍സിയര്‍ വി എം മജീദ് എന്നിവര്‍ സംസാരിച്ചു. സിഡിഎസ് മെമ്ബര്‍ കെ. ലളിത സ്വാഗതവും എഡിഎസ് സെകട്ടറി സുമതി വയലാളി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here