ബോംബ് ഭീഷണി സന്ദേശം വിമാനത്തിന്റെ ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; അന്വേഷണം ഏറ്റെടുത്ത് പൊലീസ്.

0
31

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറിൽ എഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാരെ ഇറക്കിയ ശേഷമായിരിന്നു പരിശോധന.

ബോബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം കണ്ടെത്തിയത്. വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഭീഷണി മണിക്കൂറുകള്‍ നീണ്ട ആശങ്കയുണ്ടാക്കി. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടുകയായിരുന്നു. നേരത്തേയും നിരവധി തവണ വ്യാജ ബോബ് ഭീഷണി സന്ദേശങ്ങളുണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here