ഗിരീഷ്‌ കാരാടി ഇനി ഓര്‍മ്മ.

0
69

ത്തേരി: പ്രശസ്‌ത നാടക സംവിധായകന്‍ ഗിരീഷ്‌ കാരാടി (50) വിട വാങ്ങി. താമരശ്ശേരിയിലെ കാരാടിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വയനാട്ടിലെത്തിയ ഗിരീഷ്‌ പിന്നെ കുടുംബവുമൊത്ത്‌ വയനാട്ടില്‍ സ്‌ഥിര താമസമാക്കി.

കുട്ടികളെ നാടകം അഭ്യസിപ്പിക്കുന്നതില്‍ പ്രശസ്‌തനായിരുന്നു ഗിരീഷ്‌. മുപ്പത്‌ വര്‍ഷത്തിനിടയില്‍ സ്‌കൂള്‍, കോളജ്‌, നാടകങ്ങള്‍ തുടങ്ങി അമേച്വര്‍, പ്ര?ഫഷനല്‍ നാടകങ്ങള്‍ അടക്കം അറുനൂറിലേറെ നാടകങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്‌തു.
കഴിഞ്ഞ 16 കൊല്ലം തുടര്‍ച്ചയായി ഗിരീഷ്‌ കാരാടി സംവിധാനം ചെയ്‌ത നാടകങ്ങളാണ്‌ വയനാട്‌ ജില്ലയില്‍ നിന്നും സംസ്‌ഥാന കലോത്സവങ്ങളില്‍ മത്സരിച്ചിരുന്നത്‌. കുട്ടികള്‍ക്കായി അവധിക്കാല നാടകക്യാമ്ബുകളും ഗിരീഷ്‌ കാരാടിയുടെ നേതൃത്വത്തില്‍ നടത്തിവരാറുണ്ട്‌. കലാകാര സംഘടനയായ നന്മയെ വയനാട്ടില്‍ എത്തിച്ചതും ഗിരീഷ്‌ കാരാടി ആയിരുന്നു. കഴിഞ്ഞ തവണ എന്‍.ജി.ഒ യൂണിയന്‍ സംഘടിപ്പിച്ച സംസ്‌ഥാന തല നാടക മത്സരത്തില്‍ ഒന്നാം സ്‌ഥാനം നേടിയതും ഗിരീഷിന്റെ നാടകമായിരുന്നു.
ഗിരീഷ്‌ കാരാടി സംവിധാനം ചെയ്‌ത രണ്ടാള്‍ നാടകം ഗുഡ്‌ നൈറ്റ്‌ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നാടകമായിരുന്നു. നിരവധി കലാ സംഘടനകളിലും ഗിരീഷ്‌ നേതൃത്വം വഹിക്കുന്നുണ്ടായിരുന്നു. ആറു മാസം മുന്‍പാണ്‌ പെട്ടെന്ന്‌ അസുഖ ബാധിതനായത്‌.
എന്നാല്‍ ജീവിതത്തിലേക്ക്‌ തിരിച്ചു വരും എന്ന പ്രതീക്ഷയായിരുന്നു. വിയോഗ വാര്‍ത്തയറിഞ്ഞ്‌ നിരവധി വിദ്യാര്‍ത്ഥികളടക്കമുള്ള ആളുകളാണ്‌ അദ്ദേഹത്തെ കാണാന്‍ എത്തിയത്‌. വയനാടന്‍ കലാരംഗത്തിന്‌ ഒരു തീരാ നഷ്‌ടമാണ്‌ ഗിരീഷ്‌ കാരാടിയുടെ വിടവാങ്ങല്‍. ഭാര്യ ബിന്ദു. മക്കള്‍: അരുണ്‍, അഭിജിത്ത്‌. സംസ്‌കാരം ഇന്ന്‌ രാവിലെ 10 മണിക്ക്‌ ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്‌മശാനത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here