ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവം; ഡെപ്യൂട്ടി രജിസ്ട്രാറെ സ്ഥലം മാറ്റി

0
60

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡി.എസ് സന്തോഷ് കുമാറിനെ സ്ഥലം മാറ്റി.

കാര്യവട്ടം ക്യാമ്ബസിലേക്കാണ് സ്ഥലംമാറ്റം. ഇന്ന് ചേര്‍ന്ന സിന്‍റിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കൂടുതല്‍ അന്വേഷണത്തിനായി മൂന്ന് അംഗങ്ങളടങ്ങുന്ന സമിതിയെ നിയോഗിച്ചു.

പ്രസവാവധി കഴിയുന്നതിന് മുമ്ബ് ജീവനക്കാരിയെ ഡപ്യൂട്ടി രജിസ്ട്രാര്‍ വിളിച്ചുവരുത്തി എന്നാണ് പരാതി. ഫോണില്‍ സംസാരിച്ചിട്ട് തൃപ്തനാകാതെ ഡെപ്യൂട്ടി രജിസ്ട്രാര്‍ നിര്‍ബന്ധിച്ച്‌ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ജീവനക്കാരി മൊഴി നല്‍കി.

മണിക്കൂറുകളോളം സര്‍വകലാശാലയില്‍ കാത്തു നില്‍ക്കേണ്ടി വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. നേരിട്ടെത്തിയപ്പോള്‍ ഡെപ്യൂട്ടി രജിസ്ട്രാറില്‍ നിന്നുള്‍പ്പെടെ മോശം സമീപനമാണ് ഉണ്ടായതെന്നും ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. മൂന്നംഗ വനിതാ സമിതി പരാതിക്കാരിയെ നേരിട്ടുകണ്ടാണ് മൊഴിയെടുത്തത്.

മാര്‍ച്ച്‌ എട്ടിനായിരുന്നു സംഭവം. പ്രസവിച്ച്‌ എട്ടാം ദിവസമാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ യുവതിയെ നിര്‍ബന്ധിച്ച്‌ സര്‍വകലാശാലയിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം വിവാദമായതോടെ സര്‍വകലാശാലയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here