യു.എ.ഇയില്‍ ഇന്ധനവില കുറച്ചു.

0
73

യു.എ.ഇയില്‍ ഇന്ധനവില കുറച്ചു. നാളെ മുതല്‍ പെട്രോള്‍ ലിറ്ററിന് എട്ട് ഫില്‍സ് വരെ കുറയും. ഡീസല്‍ ലിറ്ററിന് 11 ഫില്‍സിന്‍റെ കുറവുണ്ടാകും.

ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ വില നിര്‍ണയ സമിതിയാണ് യു.എ.ഇയില്‍ എല്ലാമാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. പുതിയ നിരക്ക് പ്രകാരം നാളെ മുതല്‍ രാജ്യത്ത് പെട്രോളിന്റെയും, ഡീസലിന്റെയും വിലകുറയും.

ലിറ്ററിന് മൂന്ന് ദിര്‍ഹം ഒമ്ബത് ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്റെ വില നാളെ മുതല്‍ മൂന്ന് ദിര്‍ഹം ഒരു ഫില്‍സായി കുറയും. സ്പെഷ്യല്‍ പെട്രോളിന്റെ വില രണ്ട് ദിര്‍ഹം 97 ഫില്‍സില്‍ നിന്ന് രണ്ട് ദിര്‍ഹം 90 ഫില്‍സാകും. ഇ പ്ലസ് പെട്രോളിന്റെ നിരക്ക് 2 ദിര്‍ഹം 90 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 82 ഫില്‍സാകും. മൂന്ന് ദിര്‍ഹം 14 ഫില്‍സുണ്ടായിരുന്ന ഡീസല്‍ വില ലിറ്ററിന് മൂന്ന് ദിര്‍ഹം മൂന്ന് ഫില്‍സായി കുറയും.

LEAVE A REPLY

Please enter your comment!
Please enter your name here