ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഹോട്ടൽ ഉടമ മരിച്ചു

0
54

ഇൻഡോർ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഹോട്ടൽ ഉടമ മരിച്ചു. വൃന്ദാവൻ ഹോട്ടലിന്റെ നടത്തിപ്പുകാരനായിരുന്നു കാരനായ പ്രദീപ് രഘുവംശി(53 ) മരിച്ചത്. വ്യായാമം ചെയ്യുന്നതിനിടെ ഇ‌യാൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഇൻഡോറിലെ വിജയ് നഗർ ഏരിയയിലുള്ള ഗോൾഡ് ജിമ്മിൽ രഘുവംശി എത്തി. അഞ്ച് മിനിറ്റോളം ട്രെഡ്മില്ലിൽ പരിശീലിച്ച ശേഷം ജാക്കറ്റ് അഴിക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here