കാസര്‍ഗോഡ് : ജില്ലയിൽ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍റാപിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും.ഇതിനായി ജില്ലയില്‍ 5480 കിറ്റുകള്‍ ലഭ്യമായിട്ടുണ്ട്. സമൂഹ വ്യാപനത്തിലേക്ക് നീങ്ങാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി റാപിഡ് ആന്റിജന്‍ ടെസ്റ്റ് വിപുലമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു.
രോഗലക്ഷണമുള്ളവര്‍, രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, അടിയന്തിര ആശുപത്രി കേസുകള്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് പ്രധാനമായും ഈ ടെസ്റ്റിന് വിധേയമാക്കുന്നത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, പെരിയ, ഉദുമ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, മംഗല്‍പ്പാടി, നീലേശ്വരം, പനത്തടി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രികള്‍ എന്നിവടങ്ങളിലും ജില്ലയില്‍ സജ്ജീകരിച്ച രണ്ടു മൊബൈല്‍ യൂണിറ്റുകള്‍ വഴിയുമാണ് ടെസ്റ്റ് ചെയ്യുന്നത്. .
റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് പുറമേ ഓഗ് മെന്റല്‍ സര്‍വ്വലെന്‍സിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് മൊബൈല്‍ ടീമുകളെ സജ്ജീകരിച്ച് ആഴ്ച തോറും 1000 ത്തിലധികം സ്രവ പരിശോധനയും നടത്തുന്നതായിരിക്കും.