ഭരണഘടനയാണ് അപകടത്തിൽ’: എഐഎംഐഎം നേതാവ് ഒവൈസി

0
67

രാജ്യത്ത് ഇസ്ലാം അപകടത്തിലല്ലെന്നും ഭരണഘടനയാണ് അപകടത്തിലെന്നും എഐഎംഐഎം നേതാവ് ഒവൈസി. ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  “ലോകം ഉള്ളടിത്തോളം കാലം ഇസ്ലാം അപകടത്തിൽ അല്ല, ഈ രാജ്യവും, ഭരണഘടനയും, സാമൂഹിക ഘടനയാണ് അപകടത്തിൽ, മോദി സർക്കാർ ഇവിടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു.”ഒവെെസി പറഞ്ഞു.

“ജനാധിപത്യത്തിന്റെ പ്രതീകമായ പാർലമെന്റ് ഉദ്‌ഘാടന ചടങ്ങിൽ ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകൾ നടക്കുന്നു. എങ്ങനെയാണ് ആ പ്രധാനമന്ത്രി ഹിന്ദു മതപണ്ഡിതർക്കൊപ്പം പാർലമെന്റിൽ പ്രവേശിക്കുന്നത്? മതേതര ഇന്ത്യയിൽ തീർത്തും ജനാധിപത്യപരമായി നടക്കേണ്ട ചടങ്ങിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു.”

“കേരള സ്റ്റോറി എന്ന വിവാദ സിനിമയുടെ ഏറ്റവും വലിയ പ്രചാരകൻ പ്രധാനമന്ത്രിയാണ്,സിനിമയുടെ നിരോധനത്തിൽ വിശ്വസിക്കുന്നില്ല, എന്നാൽ വെറുപ്പ് പ്രചരിപ്പിക്കാൻ അഭിപ്രായ സ്വാതന്ത്രം ഉപയോ​ഗിക്കരുത്”- ഒവെെസി പറഞ്ഞു. ജി20 അവസാനിച്ച ശേഷം മുസ്ലീങ്ങൾക്കും ക്രിസ്ത്യാനിക്കൾക്കുമെതിരെ ഈ രാജ്യത്ത് ഒരു ഓപ്പൺ സീസൺ ആണ് വരാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇവിടെ പ്രതിപക്ഷ ശബ്ദമില്ല,”ബാബറി മസ്ജിദ് തകർക്കുമ്പോൾ രാഹുൽ ഗാന്ധി എവിടെയായിരുന്നു? ഡൽഹിയിലെ തെരുവിൽ സിഖുകാർ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹം എവിടെയായിരുന്നു?” ആരാണ് ഏറ്റവും വലിയ ഹിന്ദു എന്ന തർക്കമാണ് ഇവിടെ നടക്കുന്നത്. രാഹുൽ ഗാന്ധിയും മോദിക്കുമിടയിൽ ഈ വിഷയത്തിൽ മത്സരം നടക്കുന്നു, മധ്യപ്രദേശിൽ ബിജെപിയെ വെല്ലുവിളിച്ചുകൊണ്ട് ഹിന്ദു മത ചടങ്ങുകൾക്ക് കോൺഗ്രസ് നേതൃത്വം നൽകുന്നു, കോൺഗ്രസ് ഭരിക്കുന്നയിടങ്ങളിൽ ഇസ്ലാം മത വിശ്വാസികൾക്കായി ഒന്നും ചെയ്‌തിട്ടിട്ടില്ല, പറയുന്നതിൽ തെറ്റുണ്ടെങ്കിൽ  കോൺഗ്രസ് തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here