രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി നടി സ്വര ഭാസ്കർ.

0
65

ഉജ്ജയിൻ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി നടി സ്വര ഭാസ്കർ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് താരം രാഹുൽ ഗാന്ധിയെ കണ്ട് റോസാപ്പൂക്കൾ സമ്മാനിച്ച് യാത്രയിൽ പങ്കെടുത്ത് ഒപ്പം നടക്കുകയും ചെയ്തത്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന സ്വരയുടെ ചിത്രങ്ങൾ പങ്കുവച്ചു. ‘പ്രശസ്ത നടി സ്വര ഭാസ്കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള ആളുകളുടെ സാന്നിധ്യമാണ് യാത്രയെ വിജയമാക്കി തീർക്കുന്നത്’- എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവയ്ക്കുന്നു.

ആനുകാലിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ അറിയപ്പെടുന്ന താരമാണ് സ്വര ഭാസ്‌കർ.  കോൺഗ്രസ്  പങ്കുവച്ച പോസ്റ്റ് സ്വരയും  റീട്വീറ്റ് ചെയ്തിട്ടുണ്ട്.  നേരത്തെ അമോൽ പലേക്കർ, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിംഗ്, മോന അംബേഗോങ്കർ, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങിയ സിനിമാ താരങ്ങൾ നേരത്തെ യാത്രയുടെ ഭാഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here