കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജനൽ ആശുപത്രിയിലെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം പൂര്‍ണമായി അടച്ചു. സെക്ഷനിലെ ജീവനക്കാരും ഡോക്ടർമാരും ക്വാറന്‍റീനിൽ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം ഡിഎസ്സി ജീവനക്കാരൻ ചികിത്സ തേടി എത്തിയതിനെ തുടർന്ന് ഓട്ടേറെ ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരുന്നു. അതേസമയം സർക്കാർ ക്വാറൻ്റീനിൽ കഴിഞ്ഞ ശേഷം കൊവിഡ് പരിശോധന നടത്താതെ തിരികെ ജോലിയിൽ പ്രവേശിച്ച ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. 21 ആം ദിവസമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.