അച്ഛനായ സന്തോഷം പങ്കുവച്ച് സിദ്ധാർഥ് ഭരതൻ

0
75

കൊച്ചി: സിദ്ധാർഥ് ഭരതന് പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയ വെബ്സൈറ്റ് ആയ ഫേസ്ബുക്കിലൂടെയാണ് തനിക്ക് പെൺകുഞ്ഞ് ജനിച്ച വിവരം സിദ്ധാർഥ് അറിയിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം പോസ്റ്റിൽ കുറിച്ചു.

2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാർഥിന്റെയും സുജിനയുടെയും വിവാഹം. മലയാള സിനിമയിൽ ഒരുകൂട്ടം മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍.’നമ്മള്‍’ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here