ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 45,720 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 12,38,635 പേരായി. 1,129 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു.ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധ കണക്കാണിത്.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3,37,607 ആയി. 12,556 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്. മുംബൈയിലെ സ്ഥിതിയും മോശമാണ്.
തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,86,492 ആയി. 3,144 പേര് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. 1,26,323 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചത്. 3,719 പേര് സംസ്ഥാനത്ത് മരിച്ചു.