തിരൂരങ്ങാടിയിലെ വ്യാജ ആര്‍സി കേസ്: പൊലീസ് കേസെടുത്തു.

0
32

മലപ്പുറം: തിരൂരങ്ങാടിയിലെ വ്യാജ ആര്‍.സി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. തിരൂരങ്ങാടി ആര്‍.ടി.ഓഫീസില്‍ നിന്ന് തയ്യാറാക്കിയ വ്യാജ ആര്‍.സി ബുക്കിലെ ഉടമകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 24-നാണ് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. കെ.എല്‍ 27-എച്ച് 7396, കെ.എല്‍ 34-എഫ് 9365, കെ.എല്‍-26 എല്‍ 726, കെ.എല്‍-51 എന്‍ 5178, കെ.എല്‍ 46-ടി 7443, കെ.എല്‍-75 എ 3346, കെഎല്‍ 11-ബി.എഫ് 946 എന്നീ വാഹനങ്ങളുടെ ഇപ്പോഴത്തെ വ്യാജ ആര്‍.സി ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജ രേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വഞ്ചന, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ ആർ സി നിർമ്മിക്കാൻ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടില്ല.

യഥാർത്ഥ ഉടമസ്ഥന്റെ ഫോൺ നമ്പറിലാണ് ആർസി മാറ്റുമ്പോൾ ഒടിപി വരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ ഫോൺ നമ്പർ മാറ്റി മറ്റു നമ്പറുകളിലേക്ക് ഒടിപി വരാൻ സഹായിച്ചു എന്നാണ് തിരൂരങ്ങാടി ആർടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആരോപണം. പരാതി പുറത്ത് വന്നതോടെ ഈ കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ആര്‍ടിഒ പോലീസിലും ട്രാൻസ്‌പോർട് കമ്മിഷണർക്കും പരാതി നൽകി. എന്നാൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് ജോയിന്റ് ആർ ടി ഒ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here