സെപ്റ്റംബർ 17 ഇനി ഹൈദരാബാദ് വിമോചന ദിനം.

0
48

എല്ലാ വർഷവും സെപ്റ്റംബർ 17 ‘ഹൈദരാബാദ് വിമോചന ദിനം ആയി ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം(Centre). 1947 ആഗസ്ത് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 13 മാസത്തേക്ക് ഹൈദരാബാദിന് സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും നിസാമുകളുടെ ഭരണത്തിൻ കീഴിലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനത്തിൽ പറഞ്ഞു.

‘ഓപ്പറേഷൻ പോളോ’ എന്ന പോലീസ് നടപടിക്ക് ശേഷം 1948 സെപ്റ്റംബർ 17 ന് ഈ പ്രദേശം നിസാമിൻ്റെ ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. ഇതോടെ സെപ്തംബർ 17 ഹൈദരാബാദ് വിമോചന ദിനമായി ആചരിക്കണമെന്ന് ജനങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

‘എല്ലാ വർഷവും സെപ്റ്റംബർ 17-ന് ഹൈദരാബാദ് വിമോചന ദിനം’ ആയി ആചരിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് തീരുമാനിച്ചത് ഹൈദരാബാദിനെ മോചിപ്പിച്ച രക്തസാക്ഷികളെ ഓർക്കാനും യുവാക്കളുടെ മനസ്സിൽ ദേശസ്നേഹത്തിൻ്റെ ജ്വാല ജ്വലിപ്പിക്കാനും വേണ്ടിയാണ്,’ വിജ്ഞാപനത്തിൽ പറയുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നൈസാമിൻ്റെ റസാക്കർ സൈന്യം  ഹൈദരാബാദ് ഭരണകൂടത്തോട് ഒന്നുകിൽ പാകിസ്ഥാനിൽ ചേരാനോ അല്ലെങ്കിൽ ഇന്ത്യയുമായി ചേരാൻ തയ്യാറാകാതെ മുസ്ലീം ആധിപത്യമാകാനോ ആഹ്വാനം ചെയ്തു. ഇതോടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ഈ പ്രദേശത്തെ ജനങ്ങൾ റസാക്കർ പടയുടെ അതിക്രമങ്ങൾക്കെതിരെ ധീരമായി പോരാടി. ഒരു സ്വകാര്യ സൈന്യമായ റസാക്കർമാർ ക്രൂരതകൾ നടത്തുകയും ഹൈദരാബാദിലെ പഴയ നിസാം ഭരണത്തെ പ്രതിരോധിക്കുകയും ചെയ്തു.

1948 സെപ്തംബർ 17 ന്, അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ മുൻകൈയെടുത്ത സൈനിക നടപടിയെ തുടർന്ന് നിസാമുകളുടെ ഭരണത്തിൻ കീഴിലായിരുന്ന അന്നത്തെ ഹൈദരാബാദ് സംസ്ഥാനം ഇന്ത്യൻ യൂണിയനിൽ ലയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാ വർഷവും സെപ്റ്റംബർ 17 ന് ‘ഹൈദരാബാദ് വിമോചന ദിനം’ ആഘോഷിക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ പരിപാടി സംഘടിപ്പിച്ചിരുന്നുണ്ട്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here