കൊല്ലം ജില്ലയിൽ എണ്ണത്തില്‍ 100 കടന്ന് കോവിഡ് രോഗികള്‍

0
87

കൊല്ലം: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇന്നലെ 100 കടന്നു. 116 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നത്(87.2 ശതമാനം). ജൂലൈ 18 ന് 53 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ശേഷം ജൂലൈ 19 നാണ് അത് 75 ല്‍ എത്തിയത്. 20 ന് രോഗികളുടെ എണ്ണം 79 ആയി. 21 ന് 85 ഉം. ജൂലൈ 21 നേക്കാള്‍ 48 രോഗികളാണ് ഇന്നലെ(ജൂലൈ 22) മാത്രം കൂടിയത്, രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടും സമ്പര്‍ക്കം 2.2 ശതമാനം തലേ ദിവസത്തേക്കള്‍ കുറവാണ്.
ജൂലൈ 10 ന് മുങ്ങിമരിച്ച പള്ളിമണ്‍ സ്വദേശിനി(75) ന്റെ സ്രവ പരിശോധന ഫലം ഇന്നലെ ലഭിച്ചതില്‍ മരണം കോവിഡ് മൂലമാണെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here