കോവിഡ്: തലസ്ഥാനത്ത് ആശങ്ക കൂടുന്നു

0
103

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല. തിരുവനന്തപുരത്ത് ലാർജ് ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗ വ്യാപനം നടക്കുന്നു. അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് ഉള്ളത്. പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, ബീമാപ്പള്ളി, അഞ്ചു തെങ്ങ് തുടങ്ങിയ പ്രദേശങ്ങളാണ് ലാർജ് ക്ലസ്റ്റർ വീഭാഗത്തിൽപ്പെടുന്നത്. ഈ പ്രദേശങ്ങളിൽ രോഗവ്യാപനം കുറയുന്നില്ല.

ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും പൂന്തുറയിലും പുല്ലുവിളയിലുമാണ്. ഗ്രാമീണ, മലയോര മേഖലകളിൽ നിന്ന് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2650 പേരാണ് ജില്ലയിൽ ചികിത്സിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here