ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കാൻ നരേന്ദ്ര മോദി;

0
44

ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 30ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം പ്രധാനമന്ത്രി വേദി പങ്കിടും.ഗുഡി പഡ്വാ ആഘോഷങ്ങളുടെ ഭാഗമായാണ് നരേന്ദ്രമോദി നാഗ്പൂരിൽ എത്തുന്നത്.
ആർഎസ്എസുമായി ഉണ്ടായിരുന്ന അകൽച്ച പരിഹരിക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ആർഎസ്എസ് നൂറുവർഷം പൂർത്തിയാക്കയെയാണ് മോദി നാഗ്പൂരിൽ എത്തുന്നത്.

തന്‍റെ ജീവിതത്തിന് ലക്ഷ്യബോധം പകര്‍ന്നുനല്‍കിയത് ആര്‍എസ്എസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാനുമായുള്ള ദീര്‍ഘസംഭാഷണത്തിലാണ് മോദി ആര്‍.എസ്.എസുമായുള്ള ബന്ധം വിശദീകരിച്ചത്.

ആര്‍എസ്എസില്‍നിന്ന് ജീവിത മൂല്യങ്ങള്‍ പഠിച്ചത് ഭാഗ്യമാണ്, നിസ്വാര്‍ഥമായ സാമൂഹ്യ സേവനം മാര്‍ഗമാക്കിയ മറ്റൊരു പ്രസ്ഥാനവുമില്ല, ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനം പഠിച്ചാലെ മഹത്വം മനസിലാക്കാനാവൂ എന്നും മോദി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here