ലോകം എമ്പാടുമുള്ള ഉലകനായകൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിക്രം ജൂണ്‍ മൂന്നിനാണ് ലോകമെമ്പാടുമുള്ള തീയറ്റററുകളില്‍ റിലീസ് ചെയ്യുന്നത്.
മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും ചെമ്പൻ വിനോദും ഉൾപ്പെടെ ചിത്രത്തിൽ വലിയ താരനിരയാണ് ഉള്ളത് സൂര്യയും അതിഥി വേഷത്തില്‍ ചിത്രത്തിൽ എത്തുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ ഇവരെ എല്ലാരേയും ഉൾപ്പെടുത്തിയിട്ടുമുണ്ട്.
വിക്രം സിനിമക്ക് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാവുമെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞിരുന്നത്. അടുത്തിടെ വിക്രം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ ദളപതി വിജയ് വിക്രം മൂന്നിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് കമല്‍ ഹാസന്‍ നൽകിയ മറുപടി ഇപ്പോള്‍ തമിഴ് ചലച്ചിത്ര ആരാധകർക്കിടയിൽ ഏറെ ചർച്ചയാവുകയാണ്.
‘നേരെത്തെ തന്നെ വിക്രം മൂന്നിലേക്ക് ഒരാളെ കണ്ട് വെച്ചിട്ടുണ്ട്. അത് ആരാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. പക്ഷേ നിങ്ങള്‍ പറയുന്ന പോലെ നടക്കും, രാജ് കമല്‍ പ്രൊഡക്ഷന്‍സ് അതിനും തയ്യാറാണ്’ – കമല്‍ഹസന്‍ പറഞ്ഞു.ഇതോടെ വിക്രത്തിന്റെ തുടർ ഭാഗങ്ങളിൽ വിജയും ഭാഗമാകാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.
വിക്രമില്‍ സൂര്യക്ക് അതിഥി വേഷം ആണെങ്കിലും തുടര്‍ ഭാഗങ്ങളില്‍ പ്രധാന്യമുള്ള മുഴുനീള കഥാപാത്രമായി സൂര്യയുടെ കഥാപാത്രം മാറിയേക്കും എന്ന സൂചനയാണ് കമല്‍ ഹാസന്‍ പങ്കുവെക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിലും താരം എത്തിയിരുന്നു.