വാസ്തു ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളില്‍ നല്ലൊരു വിഭാഗവും. എന്നാല്‍ പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ ചില തെറ്റുകള്‍ നമ്മള്‍ വരുത്തുന്നുണ്ട്. ഇതില്‍ ഒന്നാണ് പണം കൈകാര്യം ചെയ്യുന്ന രീതി പോലും. പണം കൈകാര്യം ചെയ്യുന്ന രീതിയില്‍ നമ്മള്‍ വരുത്തുന്ന ചില തെറ്റുകള്‍ പലപ്പോഴും നമ്മുടെ ജീവിതത്തിലേക്ക് ദാരിദ്ര്യത്തെ കൂട്ടിക്കൊണ്ട് വരുന്നു. വാസ്തുപ്രകാരം പണം എണ്ണുമ്പോളും അത് മറ്റ് രീതിയില്‍ കൈകാര്യം ചെയ്യുമ്പോളും നാം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. നല്ലൊരു ശതമാനം ആളുകള്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. എന്നാല്‍ ചെറിയ രീതിയില്‍ എങ്കിലും അല്‍പം ശ്രദ്ധയോടെ പണം കൈകാര്യം ചെയ്താല്‍ നമുക്ക് ഒരു പരിധി വരെ വാസ്തുവിന്റെ ദോഷത്തില്‍ നിന്ന് മറികടക്കാന്‍ സാധിക്കുന്നുണ്ട്.
എല്ലാവരുടേയും സാമ്പത്തിക സ്ഥിതി ഒരുപോലെ ആയിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അത് മെച്ചപ്പെടുത്തി എടുക്കുന്നതിന് വേണ്ടിയാണ് ഓരോ ദിവസവും നമ്മള്‍ കഷ്ടപ്പെടുന്നതും. സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന മാറ്റമാണ് നാം ഓരോരുത്തരിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതും. ലക്ഷ്മിയാണ് പണം, അതുകൊണ്ട് തന്നെ അതിനെ കൈകാര്യം ചെയ്യുമ്പോഴും അതേ ബഹുമാനം നമ്മള്‍ നല്‍കേണ്ടതാണ്. ഒരിക്കലും ബഹുമാനമില്ലാതെ പണത്തെ കൈകാര്യം ചെയ്യരുത്. ഇത് നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി നമ്മള്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.
തുപ്പല്‍ തൊട്ട് എണ്ണുന്നത് :നമ്മളില്‍ പലരും കണ്ടിട്ടുണ്ടാവും, അല്ലെങ്കില്‍ നമ്മളില്‍ പലര്‍ക്കും ഉണ്ടാവും ഇത്തരത്തില്‍ ഒരു മോശം ശീലം. ഇതൊരു മോശം ശീലം ആണ് എന്ന് ഉറപ്പിച്ച് തന്നെ പറയാം. കാരണം പണം തുപ്പല്‍ കൊണ്ട് എണ്ണി തിട്ടപ്പെടുത്തുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. ഇത് ആരോഗ്യപരമായി വളരെ മോശമാണ് എന്ന് നമുക്കറിയാം. എന്നാല്‍ വാസ്തുപ്രകാരവും ഇത് അത്രയെറെ മോശമാണ്. കാരണം വാസ്തുപ്രകാരം ഇത്തരത്തില്‍ ചെയ്യുന്നത് പണത്തേയും പണത്തില്‍ കുടി കൊള്ളുന്ന ലക്ഷ്മി ദേവിയേയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ആ വ്യക്തി ജീവിതകാലം മുഴുവന്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന അവസ്ഥയുണ്ടാവുന്നു എന്നാണ് വിശ്വാസം.
പണത്തില്‍ എഴുതുന്നത് : ഇന്നത്തെ കാലത്ത് അത് ശക്തമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങളില്‍ ഒരാള്‍ക്കെങ്കിലും എന്തെങ്കിലും കുത്തിക്കുറിച്ച നോട്ടുകള്‍ കിട്ടിയിട്ടുണ്ടാവും. ഇത്തരത്തില്‍ ചെയ്യുന്നത് വാസ്തുപ്രകാരം വളരെ മോശമായ ഒരു കാര്യമാണ്. എന്ന് മാത്രമല്ല ഇത് പണത്തെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് നല്ലതുപോലെ ആലോചിക്കുക. ഇത് മാത്രമല്ല ശിക്ഷ വരെ ലഭിക്കാവുന്ന ഒരു കുറ്റമാണ് ഇപ്പോള്‍ അത് എന്നതും ശ്രദ്ധേയമാണ്. ഓരോ കാലത്തും ഇത്തരം മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ഒരു കണക്കിന് നല്ലതാണ്.
പണത്തെ ബഹുമാനിക്കുക :എന്ത് തന്നെയായാലും പണത്തെ ബഹുമാനിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഒരിക്കലും അതിനെ അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഭക്ഷണ സാധനങ്ങള്‍ തുടക്കുന്നതിനോ അല്ലെങ്കില്‍ നിലത്തിച്ച് ചവിട്ടുന്നതിനോ ഒന്നും ഒരിക്കലും ശ്രമിക്കരുത്. ഇത് ലക്ഷ്മി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ് എന്നതാണ് സത്യം. അതുകൊണ്ട് പണത്തെ എപ്പോഴും വളരെയധികം ബഹുമാനത്തോടെ കൈകാര്യം ചെയ്യുക. ഇത് തന്നെയാണ് ജീവിതത്തില്‍ നിങ്ങളെ ഉയര്‍ച്ചയിലേക്കും എത്തിക്കുന്നത്.
പണം സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കുക :പണം പേഴ്‌സില്‍ സൂക്ഷിച്ച് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം പഴയ പേപ്പറുകളും മറ്റും ഉപയോഗിച്ച് പണം സൂക്ഷിച്ച് വെക്കുന്നത് നല്ലതല്ല. ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങളും ദുരിതവും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാസ്തുപ്രകാരം പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. പരമാവധി പഴയ ബില്ലുകളും മറ്റും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ സാമ്പത്തിക വരുമാനത്തെ ഇല്ലാതാക്കുകയും ദാരിദ്ര്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.
പണം സുരക്ഷിതമായി വെക്കുക :പണം സുരക്ഷിതമായി വെക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരിക്കലും തലയിണക്ക് അടിയില്‍ പണം സൂക്ഷിക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങളും ദാരിദ്ര്യത്തിലേക്കും എത്തിക്കും. പണം അലമാരയിലും ഷെല്‍ഫിലും ലോക്കറിലും മറ്റും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ, പഴ്സില്‍ നോട്ടുകള്‍ ചുരുട്ടി വെക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യത്തെ ഇല്ലാതാക്കുകയും സമ്പത്തിനെ കളയുകയും ചെയ്യുന്നു.