നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കുകയാണ്.

0
325

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കുകയാണ്. കൂടുതല്‍ സമയം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. നേരത്തെ 30നകം തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനിടെ, കോടതി സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ സത്യാവസ്ഥ വ്യക്തമാവാന്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന വാദവും ഹൈക്കോടതി മുമ്പാകെ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ ദൃശ്യങ്ങള്‍ സംബന്ധിച്ച് അതിജീവിതയുടെ ഭയത്തെ കുറിച്ച് തുറന്നുപറയുകയാണ് സമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ എപ്പോഴും ഒരു ഭയം സൃഷ്ടിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ പറഞ്ഞു. അഞ്ചാറുവഷമായി കേസുമായി മുന്നോട്ടു പോകുമ്പോഴും ഈ നിമിഷം വരെയും അത് ഒരു ഭയമാണ്.നിലവില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്ത അവസ്ഥയിലാണ് കേസ് നടക്കുന്നത്.മുന്‍ ഡി.ജി.പി ലോക് നാഥ് ബെഹ്‌റ കേസ് അട്ടിമറിക്കുവാന്‍ ഇടപെട്ടു എന്നതടക്കം ഒട്ടേറെ വാര്‍ത്തകളാണ് പുറത്തുവരുന്നത്.അതിജീവിത സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം ഉറപ്പിക്കുമ്പോഴും കോടതി നടപടികളോടുള്ള അവരുടെ ആശങ്ക പ്രകടമാണ്. ഈ കേസ് അട്ടിമറിക്കപ്പെടാന്‍ അനുവദിച്ചു കൂടായെന്നും സിന്‍സി പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here