തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും.

0
59

കേരളക്കര ആവേശത്തോടെ കാത്തിരിക്കുന്ന തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റ്നടക്കും.

ഏപ്രില്‍ 30നാണ് തൃശൂര്‍ പൂരം. രാവിലെ 10.30 നും 11. 30 നും ഇടയിലാണ് തിരുവമ്പാടിയില്‍ കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറ ഉയര്‍ത്തും. രാവിലെ 11.30നും 12നും ഇടയിലാണ് പാറമേക്കാവിന്റെ കൊടിയേറ്റം. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തും. പിന്നാലെ ഘടകക്ഷേത്രങ്ങളായ ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും  പൂര പതാക ഉയരും.

പൂരം കാണാന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ 25 ശതമാനം ആളുകള്‍ കൂടുതല്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പൂരത്തിന് കനത്ത സുരക്ഷയൊരുക്കാന്‍ തീരുമാനമായി. കൂടുതല്‍ മുന്‍കരുതലുകളും സുരക്ഷാ മാനണ്ഡങ്ങളും നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനക്കൂട്ടത്തെ ഒന്നാകെ പരിഗണിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പകരം കംപാര്‍ട്‌മെന്റുകളാക്കി തിരിച്ചുള്ള രീതിയാണ് ഇത്തവണ കൈക്കൊള്ളുന്നതെന്ന് കലക്ടര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here