India COVID: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,112 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 12,193 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നിരുന്നാലും സജീവ കേസുകളുടെ എണ്ണം 67,806 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 9833 പേരാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡൽഹിയിൽ ശനിയാഴ്ച 1,515 കോവിഡ് അണുബാധകളും ആറ് മരണങ്ങളും 26.46 പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി.
മഹാരാഷ്ട്രയിൽ ശനിയാഴ്ച 850 പുതിയ കൊറോണ വൈറസ് കേസുകളും നാല് മരണങ്ങളും രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.